Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:06 AM IST Updated On
date_range 5 Feb 2019 5:06 AM ISTതൊഴിലധിഷ്ഠിത കോഴ്‌സ്
text_fieldsbookmark_border
തിരുവനന്തപുരം: എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഇൗ മാസം രണ്ടാം വാരം ആരംഭിക്കുന്ന ഡി.ഇ ആൻഡ് ഒ.എ (എസ്.എസ്.എൽ.സി വിജയം), ഡി.സി.എ (എസ്) (പ്ലസ് ടു വിജയിച്ചവർ), ടാലി കോഴ്സിെൻറ ഒഴിവുള്ള സീറ്റുകളിലേക്ക് മോർണിങ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471-2560332, 8547141406. ആർ.സി.സിയിൽ മെഡിക്കൽ ഡോക്യുമെേൻറഷൻ ട്രെയിനിങ് തിരുവനന്തപുരം: റീജനൽ കാൻസർ സെൻററിൽ മെഡിക്കൽ ഡോക്യുമെേൻറഷൻ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി ഒമ്പത് വൈകിട്ട് നാല് മണിയാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. വിശദവിവരങ്ങൾക്കും അപേക്ഷഫോറത്തിനും www.rcctvm.gov.in/ www.rcctvm.org. ജനകീയ മത്സ്യകൃഷി: താലൂക്കുതലത്തിൽ അപേക്ഷിക്കാം തിരുവനന്തപുരം: ജില്ല ഫിഷറീസ് വകുപ്പ് നടപ്പാക്കിവരുന്ന ജനകീയ മത്സ്യകൃഷി 2019-20 പദ്ധതി പ്രകാരം വിവിധ ഘടകപദ്ധതികൾക്കായി താലൂക്കുതലത്തിൽ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം താലൂക്കിലെ അപേക്ഷകൾ കമലേശ്വരത്തെ ജില്ല മത്സ്യഭവൻ ഓഫിസിലും നെയ്യാറ്റിൻകര താലൂക്കിലെ അപേക്ഷകൾ പൂവാർ മത്സ്യഭവൻ ഓഫിസിലും നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ അപേക്ഷകൾ നെയ്യാർഡാമിലെ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ഓഫിസിലും ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ അപേക്ഷകൾ ചിറയിൻകീഴ് മത്സ്യഭവൻ ഓഫിസിലും സ്വീകരിക്കും. അപേക്ഷകൾ ഫെബ്രുവരി 15നകം ലഭിക്കണം. വിശദവിവരങ്ങൾക്ക് ജില്ല മത്സ്യഭവൻ ഓഫിസ്, കമലേശ്വരം, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471-2464076 എന്ന നമ്പരിലോ ബന്ധപ്പെടണം. s
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story