Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:06 AM IST Updated On
date_range 5 Feb 2019 5:06 AM ISTജില്ല ചെസ് ചാമ്പ്യൻഷിപ് സമാപിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ചെസ് അസോസിയേഷൻ ഒാഫ് ട്രിവാൻഡ്രം മേട്ടുക്കട ഗവൺമെൻറ് എൽ.പി.എസുമായി സഹകരിച്ച് ജില്ലയിലെ ഒമ്പത് വയസ്സിന് താഴെ പ്രായമുള്ളവർക്കായി നടത്തിയ ചെസ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗൗതം കൃഷ്ണയും പെൺകുട്ടികളുടെ വിഭാഗത്തിൽ ഗിഫ്റ്റി എന്നിവരും സീനിയർ റാപ്പിഡ്, ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ വിഷ്ണുമോനോൻ, പത്മേഷ് എന്നിവരും ചാമ്പ്യന്മാരായി. ദേവതരംഗ്, അപർണ, ആകാശ്, ഉണ്ണികൃഷ്ണൻ എന്നിവർ യഥാക്രമം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒാരോ വിഭാഗത്തിലും ആദ്യ രണ്ട് സ്ഥാനക്കാർക്ക് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് പെങ്കടുക്കാം. മത്സരം സംസ്ഥാന ശിശുേക്ഷമ സമിതി ട്രഷറർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ ആചാരി (സെക്രട്ടറി ചെസ് അസോസിയേഷൻ), വെങ്കിട ലക്ഷ്മി, പ്രശാന്ത്, ഷിഫ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story