Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:06 AM IST Updated On
date_range 5 Feb 2019 5:06 AM ISTനൂറുമേനി വിളവുമായി മത്സ്യകൃഷി
text_fieldsbookmark_border
ആറ്റിങ്ങല്‍: . കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ പുരവൂര്‍ അയ്യരുമഠം ക്ഷേത്രത്തിന് സമീപമുള്ള മേലേക്കുളം ചിറയിലെ മത്സ്യകൃഷിയാണ് നൂറുമേനി വിളവ് നേടിയത്. സര്‍ക്കാറിെൻറ മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിെൻറ നേതൃത്വത്തിലാണ് മത്സ്യകൃഷി നടത്തിയത്. കട്ല, രോഹു ഇനത്തിൽപെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് കൃഷിക്കായി ഉപയോഗിച്ചത്. മൂന്ന് വര്‍ഷമായി ഇവിടെ മത്സ്യകൃഷി നടത്തിവരുകയാണ്. മുന്‍ പഞ്ചായത്ത് പ്രസിഡൻറ് ദീപുവിെൻറ നേതൃത്വത്തിലാണ് വിളവെടുപ്പ് നടന്നത്. രാവിലെ തുടങ്ങിയ വിളവെടുപ്പ് വൈകുന്നേരം വരെ നീണ്ടു. atl malsya krishivilaveduppu ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ ഇ-ഹെല്‍ത്ത് കേരള പദ്ധതി ആരംഭിച്ചു ചിറയിന്‍കീഴ്: താലൂക്ക് ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് കേരള പദ്ധതിക്ക് തുടക്കമായി. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്. സുഭാഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ സൂപ്രണ്ട് ഷബഹനം, ബ്ലോക്ക് പഞ്ചായത്ത് അംഗം അഞ്ചുതെങ്ങ് സുരേന്ദ്രന്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കനകദാസ്, കവിത സന്തോഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഓരോ പൗരനും ഒെരാറ്റ മെഡിക്കല്‍ റെക്കോഡ് എന്നതാണ് പദ്ധതിയുടെ ആശയം. താലൂക്കാശുപത്രിയില്‍ ചികിത്സെക്കത്തുന്ന രോഗികള്‍ക്ക് ഇനി മുതല്‍ മെഡിക്കല്‍ രസീതിനോപ്പം ഇലക്ട്രോണിക് മെഡിക്കല്‍ െറക്കോഡ് (ഇ.എം.ആര്) നമ്പര്‍ കൂടി നല്‍കും. ആശുപത്രിയില്‍ ചികിത്സ നടത്തിയ വിവരം ഈ നമ്പറില്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ സാധിക്കും. കേരളത്തിലെ ഏത് ഗവണ്‍മെൻറ് ആശുപത്രിയിലും ഈ നമ്പര്‍ നല്കിയാല് മുന്‍കാലങ്ങളിലുള്ള ചികിത്സയുടെ വിവരം ലഭ്യമാകും. ഫോട്ടോ- chirayinkeezhu E health inaguration R subhash ഇ-ഹെല്‍ത്ത് പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്. സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story