Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:06 AM IST Updated On
date_range 5 Feb 2019 5:06 AM ISTഗാന്ധിനിന്ദ: മതഭ്രാന്തന്മാരുടെ ഇന്ത്യയാക്കി മാറ്റാനുള്ള ആർ.എസ്.എസ് ശ്രമം -ആൻറണി
text_fieldsbookmark_border
തിരുവനന്തപുരം: മതഭ്രാന്തന്മാരുടെ ഇന്ത്യയാക്കി രാജ്യത്തെ മാറ്റാനുള്ള ആർ.എസ്.എസിെൻറ ശ്രമത്തിെൻറ ഭാഗമാണ് ഗാന്ധിനിന്ദയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആൻറണി. ഗാന്ധിനിന്ദക്കെതിരെ ഡി.സി.സി നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെ നിന്ദിക്കുന്ന സംഭവങ്ങള്‍ ഒട്ടേറെയുണ്ടായിട്ടും പ്രധാനമന്ത്രിയോ ബി.ജെ.പിയോ ഇതുവരെ ശബ്ദമുയര്ത്തിയിട്ടിെല്ലന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ, കരകുളം കൃഷ്ണപിള്ള, എം.ആര്. തമ്പാന്, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story