Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2019 5:05 AM IST Updated On
date_range 3 Feb 2019 5:05 AM ISTപട്ടികവിഭാഗം വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം: നിവേദനം നൽകി
text_fieldsbookmark_border
തിരുവനന്തപുരം: പട്ടികജാതി-വർഗ വിദ്യാർഥികളുടെ സ്റ്റൈപൻറും ലംപ്സം ഗ്രാൻറും പ്രമോട്ടർമാരായി പ്രവർത്തിക്കുന്നവരുടെ വേതനവും വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി ഡോ. തോമസ് ഐസക്കിന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി നിവേദനം നൽകി. എസ്.സി പ്രമോട്ടർമാരുടെ വേതനം 10,000 രൂപയും എസ്.ടി പ്രമോട്ടർമാരുടേത് 12,650 രൂപയായും സ്റ്റൈപൻറ്, ലംപ്സംഗ്രാൻറ് എന്നിവ ചുരുങ്ങിയത് 50 ശതമാനം വീതവും വർധിപ്പിക്കണമെന്ന് പി.കെ.എസ് സംസ്ഥാന പ്രസിഡൻറ് എസ്. അജയകുമാറും സെക്രട്ടറി കെ. സോമപ്രസാദ് എം.പിയും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story