Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2019 5:50 AM IST Updated On
date_range 22 Jan 2019 5:50 AM ISTമോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗത്വം വര്‍ധിപ്പിക്കാന്‍ പ്രത്യേക നടപടി
text_fieldsbookmark_border
തിരുവനന്തപുരം: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ മുഴുവന്‍ മോട്ടോര്‍ തൊഴിലാളികളെയും അംഗങ്ങളാക്കുന്നതിന് നട പടി ഊര്‍ജിതപ്പെടുത്താന്‍ മന്ത്രി ടി.പി. രാമകൃഷ്ണന് നിര്‍ദേശം നല്കി. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രവര്‍ത്തനം അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. കണ്ണൂരിനെ മോഡല്‍ ജില്ലയായി തെരഞ്ഞെടുത്ത് പ്രവര്‍ത്തനം ആരംഭിക്കണം. ആറു മാസത്തിനകം രജിസ്ട്രേഷനുള്‍പ്പെടെയുള്ള നടപടി പൂര്‍ത്തീകരിക്കണം. നോഡല്‍ ജില്ലയില്‍ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് തൊഴില്‍ വകുപ്പ്് കമീഷണറേറ്റ് വഴി അവാര്‍ഡ് നല്‍കും. ബോര്‍ഡ് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച ആവശ്യങ്ങള്‍ പരിശോധിച്ച് വേഗം നടപടി സ്വീകരിക്കും. ക്ഷേമനിധി ബോര്‍ഡിലെ കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടെങ്കില്‍ നടപടിയെടുക്കും. ബോര്‍ഡിെൻറ ബജറ്റ് എസ്റ്റിമേറ്റ് സമയബന്ധിതമായി പാസാക്കുന്നതു സംബന്ധിച്ച് ധന വകുപ്പിന് കത്ത് നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story