Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗാന്ധിസ്മൃതി കവിതാലാപന...

ഗാന്ധിസ്മൃതി കവിതാലാപന മത്സരം

text_fields
bookmark_border
തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് കേരള ഗാന്ധി സ്മാരകനിധിയുടെ ആഭിമുഖ് യത്തിൽ സ്‌കൂൾ കോളജ് വിദ്യാർഥികൾക്കായി ഗാന്ധി സ്മൃതി കവിതാലാപന മത്സരം സംഘടിപ്പിക്കും. തൈക്കാട് ഗാന്ധിഭവനിൽ 30ന് രാവിലെ ഒമ്പതു മുതലാണ് മത്സരം. ഗാന്ധിജിയെപറ്റി എഴുതപ്പെട്ടിട്ടുള്ള മലയാള കവിതകളാണ് ആലപിക്കേണ്ടത്. ഒരാൾക്ക് അഞ്ച് മിനിറ്റാണ് സമയം. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളജ് എന്നീ അഞ്ച് വിഭാഗങ്ങൾക്കും മത്സരം ഉണ്ട്. വിദ്യാർഥികൾ വിദ്യാലയ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം സെക്രട്ടറി, കേരള ഗാന്ധിസ്മാരക നിധി, ഗാന്ധി ഭവൻ, തൈക്കാട് (പി.ഒ), തിരുവനന്തപുരം-14 വിലാസത്തിൽ അപേക്ഷ അയക്കണം. ഇ-മെയിലായും വാട്സ്ആപ് ആയും പേരുകൾ രജിസ്റ്റർ ചെയ്യാം. ഇ-മെയിൽ gandhismrithi19 @ gmail.com. വാട്സ്ആപ് നമ്പർ -9400858345. ഫോൺ: 0471 2321786, 9496338346 എന്നീ നമ്പറുകളിൽ വിളിക്കുക. രജിസ്‌ട്രേഷനുള്ള അവസാന തീയതി ജനുവരി 26.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story