Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2019 5:09 AM IST Updated On
date_range 21 Jan 2019 5:09 AM ISTശാന്തിവിളയിലെ പൊതുചന്തക്ക് പ്രതീക്ഷയുടെ വാർത്ത
text_fieldsbookmark_border
നേമം: മാലിന്യവും ദുര്‍ഗന്ധവുംമൂലം 'നടക്കാന്‍ വയ്യാതായ' . തകരാറിലായ ബയോഗ്യാസ് പ്ലാൻറ് പുനഃസ്ഥാപിക്കുന്നതിന് പഞ ്ചായത്ത് മൂന്നുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന പൊതുചന്തയില്‍ മാലിന്യസംസ്‌കരണം മുന്‍നിര്‍ത്തി ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കുന്നത് 10 വര്‍ഷം മുമ്പാണ്. ആറുമാസം നല്ലനിലയില്‍ പ്ലാൻറ് പ്രവര്‍ത്തിെച്ചങ്കിലും പിന്നീട് തകരാറിലായി. ചുമതലയേറ്റയാളുടെ പ്രവൃത്തിപരിചയക്കുറവാണ് പ്ലാൻറ് കേടാകാനും പ്രവര്‍ത്തനം നിലക്കാനും കാരണമെന്നാണ് ആരോപണം. പച്ചക്കറി, മത്സ്യവില്‍പനക്കായി ഇവിടെ പ്രത്യേകം സ്ഥലസൗകര്യമുണ്ട്. എന്നാൽ ചന്തയില്‍ ദിനംപ്രതി കൂടിക്കൂടി വരുന്ന മാലിന്യം സംസ്‌കരിക്കാന്‍ നിലവില്‍ മാർഗമില്ല. ചിലപ്പോൾ വലിയൊരു കുഴിയെടുത്ത് മൂടുകയാണ് ചെയ്യുന്നത്. ബയോഗ്യാസ് പ്ലാൻറിെൻറ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് പരിസരവാസികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ശുചിത്വമിഷനാണ് പുതിയ പ്ലാൻറ് സ്ഥാപിക്കുന്നതിനും പ്രവര്‍ത്തനം ആരംഭിക്കുന്നതിനും മുന്‍കൈയെടുക്കേണ്ടത്. ഏപ്രിലിന് മുമ്പുതന്നെ നിശ്ചിതതുക വിനിയോഗിച്ച് പുതിയ പ്ലാൻറ് സ്ഥാപിക്കുകയും പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്യുമെന്ന് കല്ലിയൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story