Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2019 5:09 AM IST Updated On
date_range 21 Jan 2019 5:09 AM ISTപാർട്ടിവിരുദ്ധ പ്രവർത്തനം: ഒഡിഷയിൽ രണ്ടുപേരെ കോൺഗ്രസ് പുറത്താക്കി
text_fieldsbookmark_border
ഭുവനേശ്വർ: പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് ഒഡിഷയിൽ മുൻ കേന്ദ്രമന്ത്രിയടക്കം രണ്ടുപേരെ കോൺഗ്രസ് പുറത്താക്ക ി. യു.പി.എ സർക്കാറിൽ മന്ത്രിയായിരുന്ന ശ്രീകാന്ത് ജെന, മുൻ എം.എൽ.എ കൃഷ്ണ ചന്ദ്ര സാഗരിക എന്നിവരെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സംസ്ഥാന അച്ചടക്ക സമതി കൺവീനർ അനന്ത പ്രസാദ് സേത്തി അറിയിച്ചു. കഴിഞ്ഞദിവസം സുന്ദർഗാവ് എം.എൽ.എ ജോഗേഷ് സിങ്ങിനെയും പാർട്ടിവിരുദ്ധ പ്രവർത്തനത്തെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. സിങ് പിന്നീട് പാർട്ടിയിൽ നിന്ന് രാജിവെച്ചു. ശ്രീകാന്ത് ജെന കഴിഞ്ഞദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും മുഖ്യമന്ത്രി നവീൻ പട്നായികിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. മുൻ കോരപുത് എം.എൽ. എയും ദലിത് നേതാവുമായ കൃഷ്ണ ചന്ദ്ര സാഗരിക ഏതാനും ദിവസംമുമ്പ് സർക്കാറിെൻറ നിലപാടുകളിൽ പ്രതിഷേധിച്ച് എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 10ന് മസഗുഡ ഗ്രാമത്തിൽ കൂട്ട ബലാത്സംഗത്തിനിരയായ 14 വയസ്സുള്ള ദലിത് ബാലിക ജനുവരി 22 ന് ആത്മഹത്യചെയ്തിരുന്നു. സംഭവത്തിൽ സർക്കാർ ഫലപ്രദമായി അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു രാജി. പുറത്താക്കിയതിനുപിന്നാലെ രാഹുൽ ഗാന്ധിയെ വീണ്ടും കടുത്ത ഭാഷയിൽ വിമർശിച്ച് ശ്രീകാന്ത് ജെന രംഗത്തെത്തി. രാഹുൽ ഒഡിഷ സന്ദർശിക്കുന്ന വെള്ളിയാഴ്ച അദ്ദേഹം പൊതുരംഗത്ത് മുഖം കാണിക്കാൻ മടിക്കുംവിധമുള്ള വെളിപ്പെടുത്തൽ നടത്തുമെന്ന് ജെന ഭീഷണി മുഴക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story