ഗർഭിണിയായ യുവതിക്ക് മരുന്ന് മാറിനൽകിയ സംഭവത്തിൽ അന്വേഷണം

05:02 AM
11/01/2019
പത്തനാപുരം: ഗർഭിണിയായ യുവതിക്ക് മരുന്ന് മാറിക്കൊടുത്ത സംഭവത്തിൽ ജില്ല മെഡിക്കൽ ഓഫിസിൽനിന്നുള്ള സംഘം അന്വേഷണം നടത്തി. വ്യാഴാഴ്ച പട്ടാഴി വടക്കേക്കര മാലൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിയ സംഘം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർമാരും ഗുളിക കഴിച്ച യുവതിയുമായി സംസാരിച്ചു. പട്ടാഴി വടക്കേക്കര ചെളിക്കുഴി എറത്ത് വടക്ക് വിനോദ് ഭവനില്‍ വിനോദി​െൻറ ഭാര്യ ബിനീതക്കാണ് മാലൂരിലെ അംഗന്‍വാടി വഴി ഗുളിക മാറിനൽകിയത്. പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നാണ് ഗുളിക അങ്കണവാടിയില്‍ എത്തിച്ചത്. എലിപ്പനി ബാധിതര്‍ക്ക് നല്‍കുന്ന മരുന്നാണ് ബീനിതക്ക് ലഭിച്ചത്. എലിപ്പനി പ്രതിരോധഗുളികയാണെന്നും കഴിച്ചാൽ യുവതിക്കും ഗർഭസ്ഥശിശുവിനും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നുണ്ട്. മെഡിക്കൽ ഓഫിസറോട് അടിയന്തരമായി വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കാനും ജില്ല മെഡിക്കൽ ഒാഫിസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്ന വിശദപരിശോധനയിൽ ഗർഭസ്ഥശിശുവിന് നിലവിൽ പ്രശ്നങ്ങളൊന്നും ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി. എന്നാൽ, എലിപ്പനി പ്രതിരോധ ഗുളിക എല്ലിനും പല്ലിനും ബാധിക്കുന്നതിനാൽ ഭാവിയിൽ രോഗം ഉണ്ടാകാൻ സാധ്യത ഏറെയാണെന്ന് പരിശോധന റിപ്പോർട്ടിൽ പറയുന്നതായി യുവതിയുടെ ബന്ധുക്കൾ അറിയിച്ചു. യുവതിയെ തിങ്കളാഴ്ച വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടർപരിശോധനക്ക് വിധേയമാക്കും. ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കും കൊല്ലം: 15ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തിന് ജില്ലയിൽനിന്ന് ഒരുലക്ഷം പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ എൻ.ഡി.എ ജില്ല നേതൃയോഗം തീരുമാനിച്ചു. ജില്ല ചെയർമാൻ ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ സോമരാജൻ അധ്യക്ഷതവഹിച്ചു. വിശ്വജിത്, പച്ചയിൽ സന്ദീപ്, ലതിക സോമൻ, ജി. ഗോപകുമാർ എന്നിവർ സംസാരിച്ചു.
Loading...