Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2019 5:04 AM IST Updated On
date_range 8 Jan 2019 5:04 AM ISTകരമന ചിലന്തിവല കുളം നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം
text_fieldsbookmark_border
നേമം: കരമന ഇലങ്കം ചിലന്തിവല കുളം നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഒ. രാജഗോപാല്‍ എം.എല്‍.എ നിർവഹിച്ചു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം വിനിയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 15 വര്‍ഷമായി കുളം നവീകരിക്കാതെ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. സമീപത്തെ ഓടകളില്‍നിന്നുള്ള മലിനജലം ഒഴുകിയിറങ്ങിയതോടെ കുളം ദുര്‍ഗന്ധമയമാകുകയും പകര്‍ച്ചവ്യാധി ഭീഷണിയുണ്ടാകുകയും ചെയ്തതോടെയാണ് നവീകരണം ആരംഭിച്ചത്. കുളത്തിനു ചുറ്റും കരിങ്കല്‍ഭിത്തി കെട്ടുകയും നടപ്പാത നിർമിച്ച് ഉദ്യാനം ഒരുക്കുകയും ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയുമാണ് ലക്ഷ്യം. കൗണ്‍സിലര്‍ കരമന അജിത്ത് അധ്യക്ഷതവഹിച്ചു. ഇലങ്കം െറസി. അസോസിയേഷന്‍ പ്രസിഡൻറ് ഉപേന്ദ്രനാഥ്, സ്വാതി നഗര്‍ െറസി. അസോസിയേഷന്‍ സെക്രട്ടറി പാർഥസാരഥി, ശ്രീദേവി നഗര്‍ െറസി. അസോസിയേഷന്‍ സെക്രട്ടറി പ്രകാശ്, കരമന ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story