Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒന്നരകിലോ കഞ്ചാവുമായി...

ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കൊല്ലം: . വർക്കല അയിരൂർ എ.എ ഭവനിൽ അഖിലാണ് (22) പിടിയിലായത്. തമിഴ്നാട്ടിലെ മധുരയിൽനിന്ന് ട്രെയിനിൽ കഞ്ചാവുമായെത്ത ിയ അഖിൽ വർക്കലയിലേക്ക് പോകാൻ കൊല്ലം പോസ്റ്റൽ സീനിയർ ഓഫിസറുടെ ഓഫിസിന് എതിർവശത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിൽക്കുേമ്പാഴാണ് അറസ്റ്റ്. മധുരയിൽനിന്ന് ഇടനിലക്കാരൻ മുഖാന്തിരം 12000 രൂപക്കാണ് അഖിൽ കഞ്ചാവ് വാങ്ങിയത്. അഞ്ച് ഗ്രാം വീതം വരുന്ന പൊതികളാക്കി സ്കൂൾ കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും പൊതി ഒന്നിന് 500 രൂപ നിരക്കിൽ വിൽപന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൂട്ടുകാരുടെ േപ്രരണയാലും കൗതുകത്തിനും വേണ്ടിയായിരുന്നത്രെ അഖിൽ പുകവലി ആരംഭിച്ചത്. പിന്നീട് കൂട്ടുകാർ സിഗററ്റിൽ താനറിയാതെ കഞ്ചാവ് വെച്ച് രണ്ടുമൂന്ന് തവണ വലിക്കാൻ തന്നെന്നും ക്രമേണ കഞ്ചാവിന് അടിമയാകുകയായിരുന്നെന്നും പ്രതി പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story