Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 5:04 AM IST Updated On
date_range 7 Jan 2019 5:04 AM ISTപീഡിപ്പിച്ചെന്ന കാമുകിയുടെ പരാതിയിൽ നവവരൻ അറസ്റ്റിൽ
text_fieldsbookmark_border
കോട്ടയം: പീഡനക്കേസിൽ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവവരൻ അറസ്റ്റിൽ. കാമുകിയെ പീഡിപ്പിക്കുകയും മർദിച്ച് ൈകയൊ ടിക്കുകയും ചെയ്‌ത കേസിലാണ് അറസ്റ്റ്. കൊല്ലാട് മലമേൽക്കാവ് പനച്ചിക്കൽ കിരൺ ജോസഫിനെ(29)യാണ് കോട്ടയം ഈസ്റ്റ് സി.ഐ ടി.ആർ. ജിജു അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ മൂന്നിനായിരുന്നു പായിപ്പാട് സ്വദേശിനിയുമായുള്ള കിരണിെൻറ വിവാഹം . രണ്ടു വർഷം മുമ്പായിരുന്നു കേസിനാസ്‌പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു. പത്തനംതിട്ട ജില്ലക്കാരിയായ യുവതിയുടെ വീടിനു സമീപത്തെ ബന്ധുവീട്ടിൽ എത്തിയ കിരൺ യുവതിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വടവാതൂരിലും കൊല്ലാട്ടെ വീട്ടിലും എത്തിച്ച് പലതവണ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഇതിനിടെ വിവാഹം കഴിക്കാമെന്ന് ഉറപ്പും നൽകിയിരുന്നു. പിന്നീട്, വിദേശത്തേക്ക് പോയ കിരൺ മടങ്ങിയെത്തിയപ്പോഴേക്കും ഹൃദയവാൽവിന് തകരാറും മറ്റ് ചില രോഗങ്ങളും മൂലം യുവതി കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇത് അറിഞ്ഞതോടെ കിരണും ബന്ധുക്കളും വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു. പലതവണ കിരണിനെ ബന്ധപ്പെടാൻ യുവതി ശ്രമിച്ചെങ്കിലും ഇയാൾ ഒഴിഞ്ഞുമാറി. തുടർന്ന് ഒരാഴ്‌ച മുമ്പ് കിരണിനെ തേടി യുവതി കോട്ടയം നഗരത്തിലെത്തി. തുടർന്ന് കാറിലെത്തിയ കിരണും പിതാവും യുവതിയെയുമായി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോയി. തുടർന്ന് കാറിലിട്ട് യുവതിയെ ക്രൂരമായി മർദിച്ചു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, കേസിൽ തുടർനടപടി വൈകിയതോടെ യുവതി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ മൂന്നാറിൽനിന്ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ കിരണിനെ റിമാൻഡ് ചെയ്‌തു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story