Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 5:04 AM IST Updated On
date_range 7 Jan 2019 5:04 AM ISTAtention ...C+W+E.. േപ്രമചന്ദ്രെൻറ സംഘ്പരിവാർ അജണ്ട വിലപ്പോവില്ല -എസ്. സുദേവൻ
text_fieldsbookmark_border
േപ്രമചന്ദ്രെൻറ സംഘ്പരിവാർ അജണ്ട വിലപ്പോവില്ല -എസ്. സുദേവൻ കൊല്ലം: ശബരിമല യുവതി പ്രവേശന കാര്യത്തിൽ കേന്ദ്രസ ർക്കാർ ഓർഡിനൻസ് ഇറക്കണമെന്നും നിർമാണം പൂർത്തിയായ കൊല്ലം ബൈപാസിെൻറ ഉദ്ഘാടനം നടത്തിക്കാൻ നരേന്ദ്ര മോദിയെ പ്രീണിപ്പിക്കുകയും ചെയ്യുന്ന എൻ.കെ. േപ്രമചന്ദ്രെൻറ സംഘ്പരിവാർ അജണ്ട ജനാധിപത്യ വിശ്വാസികൾക്ക് മുന്നിൽ വിലപ്പോകില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ പറഞ്ഞു. പാർലെമൻറിൽ റഫേൽ അഴിമതി വിഷയം കോൺഗ്രസ് ഉന്നയിച്ച വേളയിലാണ് ശബരിമല യുവതി പ്രവേശനത്തിലെ ഓർഡിനൻസിെൻറ കാര്യം േപ്രമചന്ദ്രൻ ബി.ജെ.പിക്ക് വേണ്ടി ഉന്നയിച്ചത്. ശബരിമല വിഷയത്തിൽ കലാപത്തിന് നേതൃത്വം നൽകുന്ന ആർ.എസ്.എസ് പോലും പറയാൻ അറച്ചുനിന്ന കാര്യമാണ് ഉന്നയിച്ചത്. ഇത് സംഘ്പരിവാറും േപ്രമചന്ദ്രനും തമ്മിലുള്ള ബന്ധം മറനീക്കി പുറത്തുവന്നു. 2014ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ദുർബലനായ സ്ഥാനാർഥിയെ ബി.ജെ.പി കൊല്ലത്ത് നിർത്തിയപ്പോൾ ഈ ഗൂഢബന്ധം ഉണ്ടായിരുന്നു. ഫെബ്രുവരി രണ്ടിന് ബൈപാസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന നിലയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിപ്പ് നൽകിയതനുസരിച്ച് വാർത്ത വന്നതാണ്. ജനുവരിയിൽ നിർമാണത്തിെൻറ അവസാന മിനുക്കുപണികൾ പൂർത്തിയാകുമെന്ന് ദേശീയപാത ചീഫ് എൻജിനീയർ മന്ത്രിയെ അറിയിച്ചിരുന്നതാണ്. ബൈപാസ് പൂർത്തീകരണത്തിൽ തേൻറതായ ഒരുപങ്കുമില്ലാത്ത േപ്രമചന്ദ്രന് എല്ലാ പിടിവള്ളിയും നഷ്ടമായി. അപ്പോഴാണ് ശബരിമല വിഷയത്തിൽ ബി.ജെ.പിയോടൊപ്പം നിന്നാൽ ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ തരപ്പെടുത്തി സേവ പിടിക്കാമെന്ന് കരുതിയത്. ആർ.എസ്.എസിനോടൊപ്പം കൂടാൻ ഈ രൂപത്തിൽ ആർ.എസ്.പി നേതാവ് അധഃപതിക്കേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഐസ് കെണ്ടയ്നറിന് തീപിടിച്ചു കൊല്ലം: കാവനാട് കണിയാംകടവ് ബോട്ട് ജെട്ടിയിൽ ഐസ് കണ്ടെയ്നറിന് തീപിടിച്ചു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സമീപത്തെ മാലിന്യക്കൂനയിൽനിന്നാണ് തീ പടർന്നത്. ഐസ് പ്ലാൻറുകളിൽ നിന്നും കൊണ്ടുവരുന്ന ഐസ് ക്യൂബുകൾ ബോട്ടുകൾക്ക് കൈമാറുന്നതിനായാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. കേടുപാട് സംഭവിച്ചെങ്കിലും വീണ്ടും ഉപയോഗിച്ചുവരികയായിരുന്നു. കണ്ടെയ്നർ പൂർണമായും കത്തിനശിച്ചു. വൈകാതെ ഫയർഫോഴ്സ് എത്തിയതിനാൽ ബോട്ടുകളിലേക്ക് തീ വ്യാപിച്ചില്ല. ചാമക്കട ഫയർസ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ സാബുലാൽ, ലീഡിങ് ഫയർമാൻ ജെയ്സൺ, ഫയർമാൻമാരായ അരുൺ, സുനിത്ത്, മനോജ്, ശ്രീപാൽ, ഡ്രൈവർമാരായ എം. ഷാജഹാൻ, നാസറുദ്ദീൻ, ഹോം ഗാർഡുമാരായ അനുരാജ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് തീകെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story