Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 5:04 AM IST Updated On
date_range 7 Jan 2019 5:04 AM ISTഅംബേദ്കർ അവാർഡ് ജേതാക്കളെ ആദരിക്കലും കവിയരങ്ങും
text_fieldsbookmark_border
തിരുവനന്തപുരം: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ 2018 ലെ ഡോ. ബി.ആർ. അംബേദ്കർ അവാർഡ് ജേതാക്കളെ ആദരിക ്കലും കവിയരങ്ങും നടത്തി. ഒ. രാജഗോപാൽ എം.എൽ.എ മെമേൻറായും പൊന്നാടയും നൽകി അവാർഡ് േജതാക്കളായ മടവൂർ സുരേന്ദ്രനെയും ഡോ. ബി. ഉഷാകുമാരിയെയും ആദരിച്ചു. പ്രഫ. ബി. ജയചന്ദ്രൻ അധ്യക്ഷതവഹിച്ചു. ഡോ. ബി.എസ്. ബാലചന്ദ്രൻ, ഡോ. കെ.എസ്. മണി അഴിക്കോട്, കെ.ജി.എസ്.എസ്. നായർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു മുമ്പ് നടന്ന കവിയരങ്ങിൽ മടവൂർ രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. മടവൂർ സുരേന്ദ്രൻ, ഡോ.ബി. ഉഷാകുമാരി, മഹിളാ ബാബു, കാരയ്ക്കാമണ്ഡപം വാസുദേവൻ, പതഞ്ജലി വൈദ്യൻ, നന്ദന എന്നിവർ കവിത അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story