Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:06 AM IST Updated On
date_range 6 Jan 2019 5:06 AM ISTനദീതീര സംരക്ഷണ ഭിത്തി: ഭരണാനുമതി റദ്ദാക്കി
text_fieldsbookmark_border
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ നദീതീര സംരക്ഷണ പ്രവർത്തനത്തിനുള്ള ഭരണാനുമതി റദ്ദാക്കി. കോന്നി നിയോജകമണ ്ഡലത്തിൽ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അച്ചൻകോവിലാറ്റിൽ കൈപ്പട്ടൂർ കോയിക്കൽ ശ്രീമഹാദേവക്ഷേത്രത്തിെൻറ തീരസംരക്ഷണ ഭിത്തി നിർമാണത്തിന് 15 ലക്ഷം രൂപക്ക് നേരേത്ത ഭരണാനുമതി നൽകിയിരുന്നു. എന്നാൽ, ജില്ലയിൽ നദീ മാനേജ്മെൻറ് ഫണ്ട് അപര്യാപ്തമായതിനാൽ കരാറുകാരനായ തുളസീദാസ് അടച്ച പെർഫോമൻസ് ഗാരൻറിയും സെക്യൂരിറ്റി തുകയും തിരികെ നൽകണമെന്ന് കലക്ടർ നിർദേശിച്ചു. ഇത് പരിഗണിച്ചാണ് റവന്യൂ അഡീഷനൽ സെക്രട്ടറി ജെ. ബെൻസി പദ്ധതി റദ്ദാക്കി ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story