Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:06 AM IST Updated On
date_range 6 Jan 2019 5:06 AM ISTയുവജനത നവോത്ഥാന മൂല്യങ്ങള്‍ തിരിച്ചറിയണം -മന്ത്രി കടകംപള്ളി
text_fieldsbookmark_border
കൊല്ലം: കേരളത്തിലെ യുവസമൂഹം നവോത്ഥാന മൂല്യങ്ങള്‍ തിരിച്ചറിയുകയും അതേക്കുറിച്ച് ഗൗരവതരമായി ചര്‍ച്ച നടത്തുക യും വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന യുവജന കമീഷന്‍ സംഘടിപ്പിച്ച നവോത്ഥാന യുവസംഗമത്തിെൻറ ഉദ്ഘാടനവും യൂത്ത് ഐക്കണ്‍ അവാര്‍ഡ് വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത യാഥാസ്ഥിതികര്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന രീതി എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇതിനെതിരെ പുതുതലമുറ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന യുവജന കമീഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്ത ജറോം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി. ബിജു, കെ.എന്‍. ബാലഗോപാല്‍, കവി കുരീപ്പുഴ ശ്രീകുമാര്‍, ചലച്ചിത്ര സംവിധായകനും നടനുമായ മധുപാല്‍, എന്‍. അനിരുദ്ധന്‍, യുവജന കമീഷന്‍ അംഗങ്ങളായ വി. വിനില്‍, ഐ. സജു, കെ.യു. ജനീഷ് കുമാര്‍, ടി. മഹേഷ്, ദീപു രാധാകൃഷ്ണന്‍, നിശാന്ത് വി. ചന്ദ്രന്‍, തുഷാര ചക്രവര്‍ത്തി, സെക്രട്ടറി എ.എന്‍. സീന, അവാര്‍ഡ് ജേതാക്കളായ ടൊവിനോ തോമസ്, പി.യു. ചിത്ര, പി.എസ്. കൃഷ്ണകുമാര്‍, അരുണ്‍ എ. ഉണ്ണിത്താന്‍, ജോണ്‍സണ്‍ ആൻറണി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story