Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅറബിക്​ സാഹിത്യ...

അറബിക്​ സാഹിത്യ മത്സരം; കണിയാപുരം ചാമ്പ്യന്മാർ

text_fields
bookmark_border
വർക്കല: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തിരുവനന്തപുരം റവന്യൂ ജില്ല അ റബിക് അധ്യാപക സാഹിത്യ മത്സരങ്ങളിൽ കണിയാപുരം സബ് ജില്ല 63 പോയൻറ് നേടി ചാമ്പ്യന്മാരായി. 61 പോയൻറ് നേടി പാലോട് സബ് ജില്ല രണ്ടാം സ്ഥാനവും 43 പോയൻറ് നേടി കിളിമാനൂർ സബ് ജില്ല മൂന്നാം സ്ഥാനവും നേടി. ജില്ലയിലെ 12 ഉപജില്ലകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യാപക പ്രതിഭകൾ മാറ്റുരക്കുന്ന സാഹിത്യ മത്സരങ്ങളിൽ നിരവധി അധ്യാപകർ പങ്കെടുത്തു. വർക്കല മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന അറബിക് അധ്യാപക സംഗമം വർക്കല മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബിന്ദു ഹരിദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അറബിക് സ്പെഷൽ ഓഫിസർ റഹീം.ഒ അധ്യക്ഷതവഹിച്ചു. പാളയം ഇമാം മൗലവി വി.പി സുഹൈബ് മുഖ്യപ്രഭാഷണം നടത്തി. വർക്കല ബി.പി.ഒ വി. അജയകുമാർ, കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, കെ.എ.ടി.എഫ് ജില്ല പ്രസിഡൻറ് റഷീദ് മദനി, നഹാസ് പാലോട് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം വർക്കല സ്കൂൾ കോർപറേറ്റ് മാനേജർ വിശാലാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. കണിയാപുരം കോംപ്ലക്സ് സെക്രട്ടറി സഫിർ മുഹ്സിൻ, കിളിമാനൂർ കോംപ്ലക്സ് സെക്രട്ടറി മുനീർ, ആറ്റിങ്ങൽ കോംപ്ലക്സ് സെക്രട്ടറി ജമീൽ, തിരുവനന്തപുരം സൗത്ത് കോംപ്ലക്സ് സെക്രട്ടറി ആരിഫ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് എ.എസ്.ഒ. റഹീം സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ എം.ആർ. ഷൗക്കത്തലി നദ്വി സ്വാഗതവും നാജിബ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story