Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2019 5:03 AM IST Updated On
date_range 3 Jan 2019 5:03 AM ISTകല്ലമ്പലത്ത് വൈദ്യുത തൂണുകൾ മാറ്റാതെയുള്ള റോഡ് നവീകരണം: പ്രതിഷേധം വ്യാപകം
text_fieldsbookmark_border
കല്ലമ്പലം: വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കാതെ റോഡിെൻറ വശങ്ങൾ വീതി കൂട്ടുന്നതിനെതിരെ പ്രതിഷേധം വ്യാപകം. കല്ലമ്പലം-നഗരൂർ റോഡിലാണ് റോഡിെൻറ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് വീതി കൂട്ടുന്നത്. എന്നാൽ, റോഡിെൻറ മധ്യഭാഗത്തുള്ള വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം വ്യാപകമായത്. തൂണുകൾനില നിർത്തിയുള്ള വീതി കൂട്ടൽകൊണ്ട് പ്രയോജനമില്ലെന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്. വൈദ്യുത വകുപ്പാകട്ടെ പി.ഡബ്ല്യു.ഡിയിൽനിന്ന് തൂണുകൾ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അറിയിച്ചത്. കല്ലമ്പലം-നഗരൂർ റോഡിൽ വൈദ്യുത പോസ്റ്റുകൾമാറ്റാതെ റോഡ് വീതി കൂട്ടുന്നതിന് ചാലുകീറുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story