Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2019 5:05 AM IST Updated On
date_range 1 Jan 2019 5:05 AM ISTമുതിർന്നവരുടെ സംരക്ഷണം സർക്കാറിെൻറ പ്രധാന പരിപാടിയാക്കണം- വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: മുതിർന്നവരുടെ സംരക്ഷണം സർക്കാറിെൻറ പ്രധാന പരിപാടിയാക്കണമെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി. എസ്. അച്യുതാനന്ദൻ. നിറമില്ലാത്ത ജീവിതങ്ങൾക്ക് നിറക്കൂട്ടായി പുതുവർഷ രാവ് 'തൂവൽസ്പർശം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളെയും വൃദ്ധരെയും സമൂഹം അവഗണിക്കുകയാണ്. കുട്ടികളുടെ സംരക്ഷണത്തിനായി നിയമങ്ങളുണ്ടെങ്കിലും പോരായ്മകളുണ്ട്. കമീഷൻ ഇക്കാര്യത്തെക്കുറിച്ച് പഠനം നടത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിലെ ശിപാർശകൾ ബന്ധപ്പെട്ട വകുപ്പുകൾ നോക്കി കുട്ടികളുടെ പരിചരണം ഉറപ്പാക്കണം. അത് നടപ്പാക്കാൻ സർക്കാർ വീഴ്ച വരുത്തരുെതന്നും വി.എസ് പറഞ്ഞു. കനകക്കുന്നിൽ നടന്ന ചടങ്ങിൽ അൻവർ, എ. സമ്പത്ത് എം.പി, ഐ.ബി. സതീഷ് എം.എൽ.എ, മേയർ അഡ്വ.വി.കെ. പ്രശാന്ത്, ഉവൈസ് അമാനി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story