Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎച്ച്1എൻ1:...

എച്ച്1എൻ1: ഗുരുതരാവസ്ഥയിലായ യുവതി ജീവിതത്തിലേക്ക്​

text_fields
bookmark_border
തിരുവനന്തപുരം: എച്ച്1എൻ1 ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവതി 35 ദിവസത്തെ ചികിത്സക്കൊടുവിൽ ജീവിതത്തിലേക്ക്. തമിഴ് നാട് സ്വദേശിനിയായ 32കാരിയാണ് രോഗത്തെ അതിജീവിച്ചത്. എസ്.യു.ടിയിലെ ഡോ. ബിജു ആർ. നായരുടെ നേതൃത്വത്തിൽ ക്രിട്ടിക്കൽ കെയർ വിഭാഗവും കാർഡിയോ തൊറാസിക് സർജനായ ഡോ. സുജിത്തി​െൻറയും നേതൃത്വത്തിലായിരുന്നു ചികിത്സ. ഗുരുതര ശ്വാസം മുട്ടലും പനിയുമായി നവംബർ അവസാനമാണ് യുവതിയെ പട്ടം എസ്.യു.ടിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ എ.ആർ.ഡി.എസ് (ശ്വാസകോശത്തിലെ അണുബാധ മൂലം ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥ) ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് എച്ച്1എൻ1 സ്ഥിരീകരിക്കുകയും വ​െൻറിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. 10 ദിവസത്തിനു ശേഷം രക്തത്തിലെ ഓക്സിജൻ സാധാരണ നിലയിലെത്തി. 26 ദിവസങ്ങൾ കഴിഞ്ഞ് ഐ.സിയുവിൽനിന്ന് മാറ്റുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story