Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2018 5:04 AM IST Updated On
date_range 25 Dec 2018 5:04 AM ISTഒമ്പതാം വാർഡിലെ അന്തേവാസികൾക്ക് സന്തോഷത്തിെൻറ ക്രിസ്മസ് ദിനം
text_fieldsbookmark_border
തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിൽ 84 അന്തേവാസികൾക്ക് ക്രിസ്മസിെൻറ സ്നേഹ സന്ദേശവും സമ്മാനവും പക ർന്ന് ഒരുദിനം. കേരള ഗാന്ധിസ്മാരകനിധിയുടെ ആഭിമുഖ്യത്തിലാണ് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്. തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര കേക്ക് മുറിച്ചു. മൂന്നുവർഷത്തിലേറെയായി അന്തേവാസിയായ വള്ളക്കടവിൽ നിന്നുള്ള സുരേന്ദ്രന് ആദ്യ കേക്ക് നൽകിയാണ് സ്നേഹസംഗമം ഉദ്ഘാടനം ചെയ്തത്. ഗാന്ധി സ്മാരക നിധി ചെയർമാൻ പി. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ശാന്തിസമിതി സെക്രട്ടറി ജെ.എം. റഹിം, മദ്യ നിരോധന സമിതി നേതാവ് ആർ. നാരായണൻ തമ്പി, ഡോ. മുരുകൻ, സീനിയർ നഴ്സ് ബിന്ദു എന്നിവർ സംസാരിച്ചു. ഫാ. പോൾ സണ്ണിയുടെ നേതൃത്വത്തിലുള്ള കുലശേഖരം ഇടവകയിലെ കെ.സി.വൈ.എം ഗായകസംഘം ഗാനങ്ങൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story