Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right24ന്​ ഗതാഗത നിയന്ത്രണം

24ന്​ ഗതാഗത നിയന്ത്രണം

text_fields
bookmark_border
തിരുവനന്തപുരം: യൂത്ത് ലീഗി​െൻറ മാർച്ചിനോട് അനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചക്ക് 12 മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. വെള്ളയമ്പലം-മ്യൂസിയം-ആർ.ആർ. ലാമ്പ്-രക്തസാക്ഷി മണ്ഡപം-വി.ജെ.ടി-സ്റ്റാച്യു-ആയുർവേദ കോളജ് വരെയുള്ള റോഡിലും വെള്ളയമ്പലം-ആൽത്തറ-വഴുതക്കാട് റോഡിലും ഗതാഗതക്രമീകരണം ഏർപ്പെടുത്തും. വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങൾ നെടുമങ്ങാട് ഭാഗത്ത് നിന്ന് തമ്പാനൂരിലേക്കും കിഴക്കേകോട്ടയിലേക്കും പോകേണ്ട വാഹനങ്ങൾ പേരൂർക്കടയിൽനിന്ന് തിരിഞ്ഞ് പൈപ്പിന്മൂട് -ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി ജങ്ഷൻ വഴി പോകണം. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് തമ്പാനൂർ-കിഴക്കേകോട്ട ഭാഗത്തേക്ക് േപാകേണ്ട കെ.എസ്.ആർ.ടി.സി വാഹനങ്ങൾ ഉള്ളൂർ-മെഡിക്കൽ കോളജ്-കണ്ണമ്മൂല-പാറ്റൂർ-ആശാൻ സ്ക്വയർ അണ്ടർ പാസ് വഴി പോകണം. കിളിമാനൂർ, മണ്ണന്തല ഭാഗങ്ങളിൽ നിന്ന് തമ്പാനൂർ-കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി വാഹനങ്ങൾ ഉള്ളൂർ-മെഡിക്കൽ കോളജ്-കണ്ണമ്മൂല-പാറ്റൂർ-ആശാൻ സ്ക്വയർ-അണ്ടർപാസ് വഴി പോകണം. ജാഥക്കാർ മ്യൂസിയം കേന്ദ്രീകരിക്കുന്ന സമയം മുതൽ വെള്ളയമ്പലം ജങ്ഷനിൽ നിന്നും എല്ലാ വാഹനങ്ങളും ആൽത്തറ-എസ്.എം.സി-വഴുതക്കാട്-സാനഡു വഴി പോകേണ്ടതാണ്. തിരുവനന്തപുരം സിറ്റി പൊലീസി​െൻറ മേൽപ്പറഞ്ഞ ഗതാഗതക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്. പരാതികളും നിർേദശങ്ങളും താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കാം. 0471 2558731, 2558732.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story