Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2018 5:07 AM IST Updated On
date_range 20 Dec 2018 5:07 AM ISTശബരിമലയിലെ സ്ത്രീപ്രവേശനം വെറും നിയമപ്രശ്നം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം വെറും നിയമപ്രശ്നം മാത്രമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ .വനിത ാമതിൽ വിജയിപ്പിക്കുന്നതിന് പി.എസ്.സി എംപ്ലോയീസ് യൂനിയൻ വനിത സബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചൊവ്വയിലേക്കുള്ള യാത്രയെപ്പറ്റി ശാസ്ത്രലോകം ചിന്തിക്കുമ്പോഴാണ് ആർത്തവത്തിെൻറ പേരിൽ നവോത്ഥാന കേരളെത്ത ഒരു കൂട്ടർ പിന്നോട്ട് വലിക്കുന്നത്. കേരളത്തിെൻറ പ്രബുദ്ധരായ സ്ത്രീ സമൂഹം ഒറ്റക്കെട്ടായി തീർക്കുന്ന വനിതാമതിലിൽ പി.എസ്.സിയിലെ വനിത ജീവനക്കാർ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. യൂനിയൻ വൈസ് പ്രസിഡൻറ് സബിതാ ജാസ്മിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂനിയൻ ജനറൽ സെക്രട്ടറി എം. ഷാജഹാൻ, പ്രസിഡൻറ് കെ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story