Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബെഫി ദേശീയ സമ്മേളനം:...

ബെഫി ദേശീയ സമ്മേളനം: സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പത്താമത് ദേശീയ സമ്മേളന ഭാഗമായി വിവിധ ബാങ്കുകളിൽനിന് ന് വിരമിച്ച ജീവനക്കാരുടെയും ബെഫി അംഗങ്ങളായിരിക്കെ ഓഫിസർ കാഡറിലേക്ക് ഉദ്യോഗക്കയറ്റം ലഭിച്ച ജീവനക്കാരുടെയും സൗഹൃദ കൂട്ടായ്മ എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. ബെഫി മുൻ പ്രസിഡൻറുമാരായ പി. സദാശിവൻപിള്ള, എ.കെ. രമേശ് ബാബു, മുൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ. സിയാവുദീൻ, കെ.വി. ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ, ഐബോക് സംസ്ഥാന പ്രസിഡൻറ് ജി.ആർ. ജയകൃഷ്ണൻ, ജില്ല ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡൻറ് പി. മുരളീധരൻ നായർ, കേരള ഗ്രാമീൺ ബാങ്ക് റിട്ടയറീസ് ഫോറം ജനറൽ സെക്രട്ടറി സി.പി. നരേന്ദ്രൻ എന്നിവർ സംസാരിച്ചു. ബെഫി മുൻ സംസ്ഥാന പ്രസിഡൻറ് പി.വി. ജോസ് അധ്യക്ഷതവഹിച്ചു. ഒാൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജനറൽ സെക്രട്ടറി എം. സുരേഷ് സ്വാഗതവും ബെഫി ജില്ല സെക്രട്ടറി കെ.പി. ബാബുരാജ് നന്ദിയും പറഞ്ഞു. PHOTO: befi sampath.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story