Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൂന്നാം തവണയും ഗുണ്ട...

മൂന്നാം തവണയും ഗുണ്ട നിയമപ്രകാരം അറസ്​റ്റിൽ

text_fields
bookmark_border
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും രണ്ടുതവണ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളതുമായ മണക്കാട് വില് ലേജിൽ ചാല വാർഡിൽ കരിമഠം കോളനി ടി.സി 39/1832, ഹൗസ് നമ്പർ 11, ഷാനവാസിനെ (22) മൂന്നാം തവണയും ഗുണ്ട നിയമപ്രകാരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ജയിൽമോചിതനായശേഷം കരിമഠത്ത് അക്രമം കാണിക്കുകയും അത് തടയാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത കേസ്, വഞ്ചിയൂർ കോട്ടയ്ക്കകം ഭാഗത്ത് എ.ടി.എമ്മിൽനിന്ന് പണം കവർന്ന കേസ്, കോട്ടയ്ക്കകം ഭാഗത്ത് എ.ടി.എമ്മിൽനിന്ന് പണം കവർന്ന കേസ്, കോട്ടയ്ക്കകം ഭാഗത്തുവെച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടറെ തടഞ്ഞുനിർത്തി പണം പിടിച്ചുപറിച്ച കേസ് എന്നിവ നിലവിലുണ്ട്. ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെതുടർന്ന് തിരുവനന്തപുരം ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരം തിരുവനന്തപുരം ജില്ല പൊലീസ് മേധാവി പി. പ്രകാശ്, ആർ. ആദിത്യ എന്നിവരുടെ നിർദേശപ്രകാരം ഫോർട്ട് അസിസ്റ്റൻറ് കമിഷണർ ജെ.കെ. ദിനിലി​െൻറ നേതൃത്വത്തിൽ ഫോർട്ട് എസ്.എച്ച്.ഒ അജിചന്ദ്രൻ നായർ, പ്രിൻസിപ്പൽ എസ്.െഎ ഷാജിമോൻ, എ.എസ്.െഎമാരായ സുരേഷ്കുമാർ, ഫ്രാൻസോ സി.പി.ഒമാരായ ബിജു, ശ്രീജിത്ത്, മനോജ്, വിജേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story