Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2018 5:05 AM IST Updated On
date_range 18 Dec 2018 5:05 AM ISTശ്രീശങ്കരാചാര്യ ശിലാവിഗ്രഹം ഇന്ന് തലസ്ഥാനത്ത്
text_fieldsbookmark_border
തിരുവനന്തപുരം: ആദി ശങ്കരെൻറ പൂർണകായ ശിലാവിഗ്രഹ പ്രതിഷ്ഠക്കുമുന്നോടിയായി നടക്കുന്ന ഘോഷയാത്ര ചൊവ്വാഴ്ച ത ലസ്ഥാനത്ത് എത്തും. 32 വർഷത്തെ ജീവിത പന്ഥാവിൽ 24 വർഷം സന്യാസജീവിതം നയിച്ച ശ്രീശങ്കരാചാര്യരുടെ പൂർണമായ ശിലാവിഗ്രഹം തൃശൂർ തെക്കെ സ്വാമിയാർ മഠത്തിലാണ് പ്രതിഷ്ഠ നടത്തുന്നത്. കന്യാകുമാരിയിൽ നിന്ന് തിങ്കളാഴ്ച ആരംഭിച്ച ശിലാവിഗ്രഹഘോഷയാത്രക്ക് തിരുവനന്തപുരത്ത് വരവേൽപും സ്വീകരണവും നൽകും. 17ന് നാലിന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച വിഗ്രഹഘോഷയാത്രക്ക് 18 രാവിലെ 10ന് ജില്ലാ അതിർത്തിയായ പാറശ്ശാലയിൽ സ്വീകരണം നൽകും. വൈകീട്ട് നാലിന് കിഴക്കേകോട്ട പൗരാവലിയുടെ വരവേൽപും സ്വീകരണവും നൽകും. മുഞ്ചിറമഠം പുഷ്പാഞ്ജലി സ്വാമിമാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥയും അധ്യാത്മിക ആചാര്യന്മാരുമാണ് ഘോഷയാത്ര നയിക്കുന്നത്. മുഞ്ചിറമഠവും ഗണേശോത്സവ ട്രസ്റ്റുമാണ് ഘോഷയാത്രക്ക് നേതൃത്വം നൽകുന്നത്. തലസ്ഥാനത്തെ സ്വീകരണത്തിനുശേഷം വിഗ്രഹം കൊല്ലത്തേക്ക് കൊണ്ടുപോകും. 21ന് പ്രതിഷ്ഠാചടങ്ങുകൾ തെക്കേ സ്വാമിയാർമഠത്തിൽ നടക്കും. പ്രതിഷ്ഠ അനാച്ഛാദനം ഗവർണർ പി. സദാശിവം നിർവഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story