Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2018 5:05 AM IST Updated On
date_range 17 Dec 2018 5:05 AM ISTവിമുക്തഭടൻ സ്വയം വെടിവെച്ച് മരിച്ചു
text_fieldsbookmark_border
വിതുര: വിരമിച്ച സി.ഐ.എസ്.എഫ് ജവാൻ സ്വയം വെടിയുതിർത്ത് മരിച്ചു. കോട്ടിയത്തറ തോട്ടരികത്തുവീട്ടിൽ ബാലകൃഷ്ണൻ നായര ുടെ മകൻ ബിനുമോനാണ്(45) മരിച്ചത്. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഭാര്യയെയും ബന്ധുക്കളെയും പുറത്താക്കാൻ രണ്ടുതവണ നിറയൊഴിച്ച ശേഷമാണ് ഇദ്ദേഹം മുറിയിൽ കയറി ശിരസിൽ സ്വയം വെടിവെച്ചത്. ഓടിയെത്തിയ നാട്ടുകാർ വിതുര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലൈസൻസ് ഉള്ള തോക്കാണ് ഇയാൾ ഉപയോഗിച്ചതെന്ന് വിതുര പൊലീസ് പറഞ്ഞു. ബിനുമോെൻറ മാതാവ് ശാന്തകുമാരിയുടെ സഞ്ചയനചടങ്ങുകൾ ഞായറാഴ്ചയായിരുന്നു. ഭാര്യ: അരുണിമ. മക്കൾ: വിസ്മയ, വർഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story