സംസ്ഥാന സ്​കൂൾ യുവജനോത്സവം: കെ.ടി.സി.ടി സ്​കൂളിന്​ നേട്ടം

05:05 AM
16/12/2018
കല്ലമ്പലം: ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെങ്കടുത്ത 13 ഇനങ്ങളിലും എ ഗ്രേഡ് നേടി കെ.ടി.സി.ടി സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗം മത്സരങ്ങളിൽ 60 ഒാളം കുട്ടികളാണ് കെ.ടി.സി.ടിയിൽനിന്ന് പെങ്കടുത്തത്. ജില്ലയിൽനിന്ന് ഏറ്റവും കൂടുതൽ വിദ്യാർഥികൾ മത്സരത്തിന് അർഹത നേടിയതും കെ.ടി.സി.ടിയിൽനിന്നാണ്. ഹൈസ്കൂൾ വിഭാഗം വട്ടപ്പാട്ടിൽ തുടർച്ചയായി 11ാം തവണയാണ് സംസ്ഥാന കലോത്സവത്തിൽ കെ.ടി.സി.ടി ജേതാക്കളാകുന്നത്. കെ.ടി.സി.ടി സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം ചെയർമാൻ ഡോ.പി.ജെ. നഹാസ് ഉദ്ഘാടനം ചെയ്തു. ഇ. ഫസിലുദ്ദീൻ, ഡോ. അനുകൃഷ്ണൻ, എം.എൻ. മീര,സൽമാ ജവഹർ, രാജി, ഭവ്യാദാസ്, സുമേഷ്, രാംകുമാർ, ഷജീം, അജ്മൽ എന്നിവർ പെങ്കടുത്തു.
Loading...
COMMENTS