മൊഴി സാഹിത്യഅവാർഡുകൾ പ്രഖ്യാപിച്ചു

05:05 AM
16/12/2018
കല്ലമ്പലം: വ്യത്യസ്ത സാഹിത്യമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള കല്ലമ്പലം മൊഴി പുസ്തകപ്രസാധക കൂട്ടായ്മയുടെ പ്രഥമ വാർഷിക അവാർഡുകൾ പ്രഖ്യാപിച്ചു. രാമചന്ദ്രൻ കരവാരം (നോവൽ), ഓരനെല്ലൂർ ബാബു (കവിത), ഉബൈദ് കല്ലമ്പലം (ചെറുകഥ) എന്നിവർക്കാണ് ഇത്തവണത്തെ അവാർഡ്. രാമചന്ദ്രൻ കരവാരത്തി​െൻറ 'അപരസ്വത്വം നിരാകാരം' എന്ന നോവലിനാണ് അവാർഡ്. ഓരനെല്ലൂർ ബാബുവി​െൻറ 'മഴപ്പാറ്റകൾ' കവിതാസമാഹാരത്തിനും ഉബൈദ് കല്ലമ്പലത്തി​െൻറ 'കറുത്ത വിഗ്രഹങ്ങൾ' കഥാസമാഹാരത്തിനുമാണ് അവാർഡ് ലഭിച്ചത്. 21ന് കടയ്ക്കൽ രാഷ്ട്രമന്ദിരം കോളജിൽ നടക്കുന്ന സാംസ്കാരികസമ്മേളനത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ അവാർഡുകൾ വിതരണം ചെയ്യുമെന്ന് മൊഴി ഭാരവാഹികളായ മുരളീകൃഷ്ണനും സെയ്ഫുദ്ദീൻ കല്ലമ്പലവും അറിയിച്ചു.
Loading...
COMMENTS