Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിറ്റ്‌സിൽ എം.ബി.എ...

കിറ്റ്‌സിൽ എം.ബി.എ കോഴ്‌സിന് അപേക്ഷിക്കാം

text_fields
bookmark_border
തിരുവനന്തപുരം: ടൂറിസം വകുപ്പി​െൻറ മാനേജ്‌മ​െൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് അഡ്മിഷൻ ആരംഭിച്ചു. കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ബിരുദവും കെ-മാറ്റ്/ സി-മാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാനവർഷ ഡിഗ്രി വിദ്യാർഥികൾക്കും അഡ്മിഷന് അപേക്ഷിക്കാം. ട്രാവൽ, ടൂർ ഓപറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മ​െൻറ് എന്നീ വിഷയങ്ങളിൽ സ്‌പെഷലൈസേഷനും ജർമൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാൻ സൗകര്യവും നൽകുന്ന കോഴ്‌സിൽ പ്ലെയ്‌സ്‌മ​െൻറ് സൗകര്യവും നൽകുന്നുണ്ട്. വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 0471-2327707, 9446529467.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story