Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വർണവും പണവും...

സ്വർണവും പണവും മൊബൈലും മോഷണം പോയതായി പരാതി

text_fields
bookmark_border
വിഴിഞ്ഞം: വീട്ടിനുള്ളിൽ ഉറങ്ങാൻ കിടന്ന ദമ്പതികളുടെ തലയിണക്കടിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മൊബൈലും മോ ഷണം പോയതായി പരാതി. വിഴിഞ്ഞം പഴയ പള്ളിക്ക് സമീപം പള്ളിത്തുറ പുരയിടത്തിൽ താമിയാ​െൻറ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. മത്സ്യത്തൊഴിലാളിയായ താമിയാനും ഭാര്യ ഐജിനും തങ്ങളുടെ കൈയിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയും മുക്കാൽ പവ​െൻറ ചെയിനും മൊബൈൽ ഫോണും തലയിണക്കടിയിൽ സൂക്ഷിച്ച ശേഷമാണ് രാത്രി പതിനൊന്നോടെ ഉറങ്ങാൻ കിടന്നത്. രാവിലെ ഉണർന്നപ്പോഴാണ് പണവും സ്വർണവും കള്ളൻ കൊണ്ടുപോയത് അറിയുന്നത്. വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഒരാഴ്ച മുമ്പ് താമിയാ​െൻറ വീട്ടിൽ മോഷണത്തിന് കയറിയ അയൽവാസിയെ അന്ന് ഇവർ കൈയോടെ പിടികൂടി താക്കീത് നൽകി വിട്ടയച്ചിരുന്നുവെന്നും അന്ന് വെല്ലുവിളി നടത്തിയാണ് ഇയാൾ മടങ്ങിയതെന്നും ദമ്പതികൾ പൊലീസിനോട് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story