Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡോ. വിശ്വാസ്​ മേത്ത...

ഡോ. വിശ്വാസ്​ മേത്ത അഡീഷനൽ ചീഫ്​ സെ​ക്രട്ടറി

text_fields
bookmark_border
തിരുവനന്തപുരം: ആസൂത്രണ-സാമ്പത്തികകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയെ ജലവിഭവവകുപ്പ് അഡീഷനൽ ചീഫ ് സെക്രട്ടറിയായി മാറ്റിനിയമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാൻറ് നാവിഗേഷ​െൻറ അധിക ചുമതലയും വഹിക്കും. *തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ആശാ തോമസിന് തുറമുഖം, ഉദ്യോഗസ്ഥ ഭരണപരിഷ്കാരം വകുപ്പുകളുടെ അധിക ചുമതല നൽകി. *ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകിനെ ആസൂത്രണ-സാമ്പത്തികകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റിനിയമിച്ചു. ആസൂത്രണ ബോർഡ് മെംബർ സെക്രട്ടറി, പൊതുഭരണം, യുവജനകാര്യം വകുപ്പുകളുടെ അധിക ചുമതലയും വഹിക്കും. * രാജൻ എൻ. ഖൊബ്രഗഡെയെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ആയുഷ് വകുപ്പി​െൻറ അധിക ചുമതലകൂടി വഹിക്കും. *ചരക്ക് സേവനനികുതി വകുപ്പ് കമീഷണറായി ടിങ്കു ബിസ്വാളിനെ നിയമിച്ചു. * ലാൻറ് റവന്യൂ ജോയൻറ് കമീഷണർ യു.വി. ജോസിന് ലൈഫ് മിഷൻ സി.ഇ.ഒയുടെ അധിക ചുമതല നൽകി. * ലേബർ കമീഷണർ എ. അലക്സാണ്ടറിനെ കൊല്ലം സബ് കലക്ടറായും പാലക്കാട് സബ് കലക്ടർ ആസിഫ് കെ. യൂസഫിനെ തലശ്ശേരി സബ് കലക്ടറായും നിയമിച്ചു. * എംപ്ലോയ്മ​െൻറ് ആൻഡ് െട്രയിനിങ് ഡയറക്ടർ എസ്. ചന്ദ്രശേഖറിന് ലേബർ കമീഷണറുടെ അധിക ചുമതല നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story