Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2018 5:05 AM IST Updated On
date_range 13 Dec 2018 5:05 AM ISTസെക്രേട്ടറിയറ്റിൽ കെട്ടിക്കിടക്കുന്നത് ഒന്നരലക്ഷത്തിലധികം ഫയലുകൾ; കൂടുതൽ തദ്ദേശഭരണ വകുപ്പിൽ
text_fieldsbookmark_border
തിരുവനന്തപുരം: സെക്രേട്ടറിയറ്റിലെ വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത് ഒന്നര ലക്ഷത്തിലധികം ഫയലുകൾ. ഇൗ സർക്കാർ അധികാരത്തിൽ വന്നപ്പോൾ സർക്കാർ ജീവനക്കാർക്ക് നൽകിയ നിർദേശത്തിൽ ഒാരോ ഫയലും ഒാരോ ജീവിതമാണെന്നും ഫയലുകൾ പെെട്ടന്ന് തീർപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ പാഴ്വാക്കായെന്നാണ് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം കെ.എസ്. ശബരീനാഥിന് നൽകിയ മറുപടിയിൽ വ്യക്തമാകുന്നത്. ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച് സെക്രേട്ടറിയറ്റിലെ വിവിധ വകുപ്പുകളിലായി 1,54,781 ഫയലുകൾ കെട്ടിക്കിടപ്പുണ്ട്. സങ്കീർണമായ ഫയലുകളാണ് ഇതിലേറെയുമെന്നാണ് വകുപ്പ് വൃത്തങ്ങൾ വിശദീകരിക്കുന്നത്. ഫയൽ തീർപ്പാക്കുന്നത് സംബന്ധിച്ച് സെക്രേട്ടറിയറ്റ് ഒാഫിസ് മാന്വലിലെ വ്യവസ്ഥകളും വിവിധ സർക്കാർ നിർദേശങ്ങളും നിലവിലുണ്ട് എന്നിരിക്കെയാണിത്. മൂന്ന് മാസത്തിലൊരിക്കൽ ഫയൽ അദാലത് നടത്താനും പഞ്ചദിന ചട്ടം കർശനമായി പാലിക്കാനുള്ള നിർദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. അതിന് പുറമെ ആധുനിക സാേങ്കതികവിദ്യയായ ഇ-ഒാഫിസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഫയൽ നീക്കം ഇഴയുകയാണ്. ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് തദ്ദേശഭരണ വകുപ്പിലാണ് -33,705. റവന്യൂ, പൊതുവിദ്യാഭ്യാസം, മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പുകളിൽ പതിനായിരത്തിലധികം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. വകുപ്പുകൾ തിരിച്ച് കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ചുവടെ: വകുപ്പ് ഫയലുകൾ കൃഷി 6205 മൃഗസംരക്ഷണം 1481 ആയുഷ് 598 പിന്നാക്ക സമുദായ വികസനം 944 തീരദേശ, ഉൾനാടൻ ജലഗതാഗതം 147 സഹകരണം 3628 സാംസ്കാരികം 1642 ഇലക്ഷൻ 195 പരിസ്ഥിതി 800, ധനകാര്യം 3691 മത്സ്യബന്ധനം 664 ഭക്ഷ്യ, പൊതുവിതരണം 1844 വനം -3562, പൊതുഭരണം 4522 പൊതുവിദ്യാഭ്യാസം 10214 ആരോഗ്യം 7055 ഉന്നതവിദ്യാഭ്യാസം 3436 ആഭ്യന്തരം 12,620 ഭവനനിർമാണം 217 വ്യവസായം 4750 വിവര പൊതുജനസമ്പർക്കം 723 വിവരസാേങ്കതികം 963 തൊഴിൽ 3117, നിയമം 1458, തദ്ദേശസ്വയംഭരണം 33,705 പ്രവാസികാര്യം 1021 പാർലമെൻററികാര്യം 311 ഉേദ്യാഗസ്ഥ ഭരണപരിഷ്കാരം 1153 ആസൂത്രണവും സാമ്പത്തികകാര്യവും 1959 തുറമുഖം 1110 ഉൗർജം 1747 പൊതുമരാമത്ത് 4023 റവന്യൂ 14,264 സൈനികക്ഷേമം 487 പട്ടികജാതി-വർഗ വികസനം 2438 ശാസ്ത്രസാേങ്കതികം 344 സാമൂഹികനീതി 1635 കായികം 227 സ്റ്റോർസ് പർച്ചേസ് 282 നികുതി 5076 വിനോദ സഞ്ചാരം 1073 ഗതാഗതം 1255 വിജിലൻസ് 2983 ജലവിഭവം 5212
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story