Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2018 11:35 PM GMT Updated On
date_range 10 Dec 2018 11:35 PM GMTശമ്പളമില്ല; ബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾ പണിമുടക്കിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: രണ്ടു മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബി.എസ്.എൻ.എൽ മേഖലയിലെ കരാർ തൊഴിലാളികൾ ജില്ല ജനറൽ മാനേജർ ഒാഫിസുകൾക്ക് മുന്നിലും തിരുവനന്തപുരത്ത് ചീഫ് ജനറൽ മാേനജർ ഒാഫിസിന് മുന്നിലും ബി.എസ്.എൻ.എൽ കാഷ്വൽ കോൺട്രാക്ട് േലബേഴ്സ് യൂനിയൻ (സി.െഎ.ടി.യു) െൻറ നേതൃത്വത്തിൽ റിലേ നിരാഹാര സമരം ആരംഭിച്ചു. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ 17 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് യൂനിയൻ അറിയിച്ചു. തിരുവനന്തപുരത്ത് ചീഫ് ജനറൽ മാനേജർ ഒാഫിസിന് മുന്നിൽ നടന്ന സമരം സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ബി. ബാബു അധ്യക്ഷതവഹിച്ചു. എൻ.എഫ്.പി.ഇ സംസ്ഥാന കൺവീനർ പി.കെ. മുരളീധരൻ, ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് പി. മനോഹരൻ, സംസ്ഥാന സെക്രട്ടറി സി. സന്തോഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡൻറും വനിതാ സബ് കമ്മിറ്റി കൺവീനറുമായ വി. ഭാഗ്യലക്ഷ്മി, സി.സി.എൽ.യു സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ. മോഹനൻ, ജില്ല പ്രസിഡൻറ് ആർ.എസ്. ബിന്നി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് പാച്ചല്ലൂർ, വി.പി. ശ്രീജു, യു. സരിത എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സി. വാമദേവൻ സ്വാഗതവും സിവിൽ വിങ് ജില്ല സെക്രട്ടറി ഷിബു മോൻ നന്ദിയും പറഞ്ഞു. ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് എസ്. സുജാതന് തിരുവനന്തപുരം: ആത്മായനങ്ങളുടെ ഖസാക്ക് എന്ന കൃതിയുടെ പേരിലുള്ള 23ാമത് പുരസ്കാരം എസ്. സുജാതെൻറ വിവേകാനന്ദം എന്ന നോവലിന് ലഭിച്ചു. സ്വാമി വിവേകാനന്ദനെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച കൃതിയാണ് വിവേകാനന്ദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story