Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2018 5:09 AM IST Updated On
date_range 10 Dec 2018 5:09 AM ISTഫേസ്ബുക്കിൽ ലൈംഗികാധിക്ഷേപം: പ്രതി അറസ്റ്റിൽ
text_fieldsbookmark_border
തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ മാധ്യമപ്രവർത്തകക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂ ർ മയ്യിൽ ചേലേരി വില്ലേജിൽ കക്കോപ്പുറത്ത് ബിജു നമ്പ്യാരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബർ അഞ്ചിന് മാധ്യമപ്രവർത്തക ഫേസ്ബുക്കിൽ പങ്കുെവച്ച പോസ്റ്റിനുതാഴെ ലൈംഗികമായി അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാധ്യമപ്രവർത്തക സിറ്റി പൊലീസ് കമീഷണർക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story