Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 5:03 AM IST Updated On
date_range 8 Dec 2018 5:03 AM ISTകടന്നൽ കുത്തേറ്റ് നാലുപേർക്ക് പരിക്ക്
text_fieldsbookmark_border
കന്നുകാലികൾക്കും കുത്തേറ്റു, ആട് ചത്തു വർക്കല: കെടാകുളത്ത് . കന്നുകാലികൾക്കും ആടുകൾക്കും കുത്തേറ്റു. ഒരു ആട് ച ത്തു. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. കെടാകുളത്തെ സ്വകാര്യ പുരയിടത്തിലെ മരത്തിലായിരുന്നു ഒരു മീറ്ററിലധികം കനമുള്ള കടന്നൽകൂടിരുന്നത്. ഇതിൽ പരുന്തിടിച്ചതിനെ തുടർന്നാണ് കടന്നലുകൾ ഇളകിയത്. കെടാകുളം സ്വദേശികളായ ശശിധരൻ (67), വാരിജാക്ഷൻ (65), ഉഷസ്സ് (32), ആഷിക് (ഒമ്പത്) എന്നിവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കന്നുകാലികളുടെ കരച്ചിൽകേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഇവർക്ക് കുത്തേറ്റത്. ശശിധരെൻറ ആടാണ് ചത്തത്. കന്നുകാലികളെ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story