Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 5:03 AM IST Updated On
date_range 8 Dec 2018 5:03 AM ISTഎസ്.കെ.എസ്.എസ്.എഫ് ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിനം എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണദിനമായി ആചരിച്ചു. മേഖല, ശാഖാ തലങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ സെക്രേട്ടറിയറ്റിന് മുൻവശത്ത് ഭരണഘടന സംരക്ഷണദിനാചരണത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരവധിപേർ കാൻവാസിൽ ഒപ്പുെവച്ചു. തുടർന്ന് വൈകീട്ട് പ്രാർഥന സംഗമം നടത്തി. ജില്ല പ്രസിഡൻറ് എം.കെ. അഷ്റഫ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് എം. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. മാഹീൻ അബൂബക്കർ ഫൈസി മുഖ്യപ്രഭാഷണം നടത്തി. സക്കീർ ഹുസൈൻ മുസ്ലിയാർ, മുനീർ മഹ്ളരി, ഹക്കിം മുസ്ലിയാർ, മുജീബ് മുസ്ലിയാർ, ഖമറുദ്ദീൻ മുസ്ലിയാർ, എം.എച്ച്. തൻസീർ മുസ്ലിയാർ, അസ്ലം തുടങ്ങിയവർ സംസാരിച്ചു. മേഖല സെക്രട്ടറി നസറുദ്ദീൻ മുസ്ലിയാർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story