Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2018 5:05 AM IST Updated On
date_range 7 Dec 2018 5:05 AM ISTഅംബേദ്കറിനെ യുവതലമുറ പഠിക്കണം -എ.കെ. ബാലൻ
text_fieldsbookmark_border
അംബേദ്കർ മാധ്യമ പുരസ്കാരങ്ങൾ വിതരണംചെയ്തു തിരുവനന്തപുരം: അംബേദ്കെറക്കുറിച്ച് യുവതലമുറ പഠിക്കണമെന്ന് മന്ത്രി എ.കെ. ബാലൻ. പട്ടികജാതി വികസനവകുപ്പിെൻറ ഡോ. ബി.ആർ. അംബേദ്കർ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്കവിഭാഗത്തിൽനിന്ന് വളർന്നുവന്ന് ലോകപ്രശസ്തനായ വ്യക്തിയാണ് ഡോ. ബി.ആർ. അംബേദ്കർ. ജാതിവ്യവസ്ഥയിൽ മടുത്താണ് അംബേദ്കർ മൂന്നരലക്ഷം അനുയായികൾക്കൊപ്പം ബുദ്ധമതം സ്വീകരിച്ചത്. പിന്നാക്ക വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും അതിനനുസരിച്ച് തൊഴിലധിഷ്ഠിത മേഖലയിലേക്ക് അവർക്ക് കടന്നുവരുന്നതിനും ഇപ്പോൾ അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി-വർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡയറക്ടർ അലി അസ്ഗർ പാഷ, ജൂറി ചെയർമാനും പി.ആർ.ഡി ഡയറക്ടറുമായ സുഭാഷ് ടി.വി, അവാർഡ് ജേതാക്കളായ കെ. സുജിത്ത്, വി.പി. നിസാർ, എം.ജി. പ്രതീഷ്, സരിത ചന്ദ്രൻ, കെ. ദേവകി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story