Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2018 11:37 PM GMT Updated On
date_range 5 Dec 2018 11:37 PM GMTപാണ്ടിവയല്‍ തോട് പുനരുജ്ജീവനം: അവലോകനയോഗം ചേർന്നു
text_fieldsbookmark_border
കൊട്ടാരക്കര: കൊട്ടാരക്കര പാണ്ടിവയല്‍ പുനരുജ്ജീവന പദ്ധതിയില്‍ താന്‍ കലക്ടര്‍ എന്നതിലുപരി സന്നദ്ധസേവകനെന്ന നിലയിലായിരിക്കും പങ്കെടുക്കുകയെന്ന് കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന്. എട്ടിന് നടക്കുന്ന പാണ്ടിവയൽ തോട് പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി കൊട്ടാരക്കര ധന്യ ഒാഡിറ്റോറിയത്തില്‍ നടന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയര്‍പേഴ്സണ്‍ ബി. ശ്യാമളയമ്മ അധ്യക്ഷത വഹിച്ചു. ഐഷാപോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story