എസ്​.എൻ കോളജിൽ സംഘർഷം

05:07 AM
06/12/2018
കൊല്ലം: എസ്.എൻ കോളജിൽ വീണ്ടും വിദ്യാർഥികൾ ഏറ്റുമുട്ടി. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് 3.30ഒാടെ ഇക്കണോമിക്സ്-ഫിലോസഫി ഡിപ്പാർട്മ​െൻറുകളിലെ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. വാക്ക് തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. രണ്ടുപേർക്ക് തലക്കും ഒരാൾക്ക് തോളിനുമാണ് പരിക്കേറ്റത്. ഇവർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. അതേസമയം, എസ്.എൻ കോളജിൽ വിദ്യാർഥി സംഘർഷം അടിക്കടിയുണ്ടായിട്ടും അധികൃതർ വേണ്ടനടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Loading...
COMMENTS