അപകടത്തിൽപെട്ട സ്കൂട്ടർ യാത്രികനിൽനിന്ന് വാൾ കണ്ടെടുത്തു

05:07 AM
06/12/2018
ചവറ: . സംഭവവുമായി ബന്ധപ്പെട്ട് രാജു എന്നയാളെ ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 7.30ഓടെ നീണ്ടകര ജങ്ഷന് സമീപമാണ് സംഭവം. കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ രാജു സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചു. അപകടത്തെതുടർന്ന് ഓടിയെത്തിയ നാട്ടുകാർ ഇയാളിൽനിന്ന് വാൾ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ചവറ പൊലീസ് എത്തി സ്കൂട്ടർ യാത്രക്കാരനായ രാജുവിെന ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Loading...
COMMENTS