സമയക്രമം പാലിക്കാതെ ടിപ്പറുകൾ; ബാലരാമപുരത്ത് ഗതാഗതക്കുരുക്ക്

05:07 AM
06/12/2018
ബാലരാമപുരം: നിയന്ത്രണമില്ലാതെയുള്ള ടിപ്പറുകളുടെ യാത്ര ബാലരാമപുരത്ത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. സ്കൂൾ സമയങ്ങളിലും ഏറെതിരക്കുള്ള രാവിലെയും വൈകീട്ടും ടിപ്പറുകൾ വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് തലങ്ങുംവിലങ്ങും പായുകയാണ്. ടിപ്പറുകളെ നിയന്ത്രിക്കാൻ പൊലീസി​െൻറ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്. വിഴിഞ്ഞം-കാട്ടാക്കട റോഡുകളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിനും ടിപ്പറുകളുടെ യാത്ര ഇടയാക്കുന്നു. തിരക്കൊഴിഞ്ഞ റോഡുകളുണ്ടെങ്കിലും അതുവഴി യാത്രചെയ്യുന്നില്ലെന്നും നാട്ടുകാർ പറയുന്നു. സമയക്രമീകരണം നടത്തി ടിപ്പറുകളെ ബാലരാമപുരം ജംങ്ഷനിലൂടെ കടത്തിവിടുന്നതിനുള്ള നടപടി പൊലീസി​െൻറ ഭാഗത്ത് നിന്നുണ്ടാകണമെന്ന് മുസ്ലിം ലീഗ് ബാലരാമപുരം പഞ്ചായത്ത് പ്രസിഡൻറ് ഷൗക്കത്തലി ആവശ്യപ്പെട്ടു.
Loading...
COMMENTS