You are here
കിളിമാനൂരിൽ ഹർത്താൽ പൂർണം
കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിലെ പുതിയകാവ്-പോങ്ങനാട്-തകരപ്പറമ്പ് റോഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കുക, പോങ്ങനാട് കവലയിലടക്കം റവന്യൂ ഭൂമി പൂർണമായും ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കിളിമാനൂർ പഞ്ചായത്തിൽ നടത്തിയ ഹർത്താൽ പൂർണം. രാവിലെ ആറിന് തുടങ്ങിയ ഹർത്താൽ വൈകീട്ട് ആറിന് സമാപിച്ചു. പഞ്ചായത്തിലെ ആർ.ആർ.വി കവല, മലയാമഠം, ആലത്തുകാവ്, പോങ്ങനാട്, തകരപ്പറമ്പ് പ്രദേശങ്ങളിൽ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ പ്രവർത്തിച്ചില്ല. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവിസ് നടത്തിയില്ല. കിളിമാനൂർ ഗവ. എച്ച്.എസ്.എസ്, ഗവ. എൽ.പി സ്കൂൾ, ആർ.ആർ.വി സ്കൂളുകൾ, പോങ്ങനാട് ഗവ. എച്ച്.എസ്, പാരലൽ കോളജുകൾ എന്നിവ പ്രവർത്തിച്ചില്ല. പഞ്ചായത്ത് ഓഫിസ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ ഹാജർനില കുറവായിരുന്നു. വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ആലപ്പാട് ജയകുമാർ പറഞ്ഞു.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.