Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2018 5:05 AM IST Updated On
date_range 5 Dec 2018 5:05 AM ISTബന്ധുനിയമനം: മുഖ്യമന്ത്രിയും കൂട്ടുപ്രതി -യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
തിരുവനന്തപുരം: കെ.ടി. ജലീലിനെ ന്യായീകരിക്കുക വഴി മുഖ്യമന്ത്രിയും ബന്ധുനിയമനത്തിൽ കൂട്ടുപ്രതിയാണെന്ന് തെളിഞ്ഞെന്ന് യൂത്ത് കോൺഗ്രസ്. സർക്കാറിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല എന്നത് മാത്രമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ള ന്യായീകരണം. വകുപ്പ് സെക്രട്ടറിയുടെ നിർദേശം തള്ളിക്കൊണ്ട് മാനദണ്ഡങ്ങൾ മാറ്റിയ മുഖ്യമന്ത്രി ജലീലിനെ തള്ളിപ്പറഞ്ഞാൽ, മുഖ്യമന്ത്രിക്കെതിരെയും ജലീൽ വിരൽ ചൂണ്ടുമെന്നതിനാലാണ് ജയരാജനുപോലും നൽകാത്ത പരിഗണന അദ്ദേഹത്തിന് ലഭിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story