Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2018 5:06 AM IST Updated On
date_range 2 Dec 2018 5:06 AM ISTകിളിമാനൂർ രമാകാന്തൻ: വിശ്വസാഹിത്യത്തെ മലയാളത്തിന് പരിചയപ്പെടുത്തിയ എഴുത്തുകാരൻ -േഡാ. ജോർജ് ഒാണക്കൂർ
text_fieldsbookmark_border
തിരുവനന്തപുരം: വിശ്വസാഹിത്യത്തെ മലയാളത്തിന് പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് കിളിമാനൂർ രമാകാന്തനെന്ന് േഡാ. ജോർജ് ഒാണക്കൂർ. ചെമ്പഴന്തി എസ്.എൻ. കോളജ് പൂർവ വിദ്യാർഥി സംഘടന 'ചെസ്ന'യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കിളിമാനൂർ രമാകാന്തൻ അനുസ്മരണവും പുരസ്കാര വിതരണവും ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. ചെസ്ന പ്രസിഡൻറ് ടി. ശരത്ചന്ദ്ര പ്രസാദ് അധ്യക്ഷതവഹിച്ചു. യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയിരുന്ന കിളിമാനൂർ രമാകാന്തൻ കവിതാ പുരസ്കാരം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് രണ്ടാം വർഷ മലയാളം എം.എ വിദ്യാർഥിനി അമൃത കേരളത്തിന് (കണ്ണൂർ) ഡോ. ജോർജ് ഒാണക്കൂർ സമ്മാനിച്ചു. ഡോ. എം.ആർ. തമ്പാൻ, ഡോ. വിളക്കുടി രാജേന്ദ്രൻ, സുദർശനൻ കാർത്തികപ്പറമ്പിൽ, ചെമ്പഴന്തി എസ്.എൻ. കോളജ് പ്രൻസിപ്പൽ േഡാ. ജിത. എസ്.ആർ, അയിലം ഉണ്ണികൃഷ്ണൻ, കോവളം സുരേഷ് ചന്ദ്രകുമാർ, കിളിമാനൂർ രമാകാന്തെൻറ ഭാര്യ ഇന്ദിരാ രമാകാന്തൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story