Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2018 5:06 AM IST Updated On
date_range 2 Dec 2018 5:06 AM ISTവീടാക്രമണത്തിൽ ഹർത്താലും പ്രതിഷേധവും
text_fieldsbookmark_border
നെയ്യാറ്റിൻകര: യു.ഡി.എഫ് നേതാവിെൻറ വീടാക്രമണത്തിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിമൂടിൽ യു.ഡി.എഫ് ഹർത്താലും പ്രതിഷേധവും നടത്തി. പഞ്ചായത്ത് അംഗമായിരുന്ന കെ.വി. ഷിജുവിെൻറ വീടിനുനേരെ വെള്ളിയാഴ്ച രാത്രി ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ. ഗ്രാമപഞ്ചായത്തിലെ നെല്ലിമൂട് വാർഡിൽ വെള്ളിയാഴ്ച നടന്ന ഉപെതരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയുടെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപെതരഞ്ഞെടുപ്പ് നടന്നത്. ഇതിെൻറ വിജയാഹ്ലാദപ്രകടനത്തിനിടെ ഷിജുവിെൻറ വീടിനുനേരെ ആക്രമണം നടന്നു എന്നാരോപിച്ചായിരുന്നു ഹർത്താൽ. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം തങ്ങളുടെ പ്രവർത്തകർ അനിഷ്ടസംഭവങ്ങൾ നടത്തിയില്ലെന്നും മനഃപൂർവം പ്രവർത്തകരെ കരുവാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story