Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2018 10:34 AM IST Updated On
date_range 30 Nov 2018 10:34 AM ISTശബരിമല: സംയുക്ത നിയമസഭ സമിതി സന്ദർശിക്കണം -യു.ഡി.എഫ്
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമലയിൽ അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ സംയുക്ത നിയമസഭ സമിതി അടിയന്തരമായി സന്ദർശിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് കക്ഷിനേതാക്കളും ആവശ്യപ്പെട്ടു. എല്ലാ കക്ഷികളുടെയും പ്രതിനിധികൾ അടങ്ങുന്ന സമിതി ശബരിമല സന്ദർശിച്ച് സത്യാവസ്ഥ മനസ്സിലാക്കണമെന്ന് അവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശബരിമലയിൽ അടിസ്ഥാനസൗകര്യങ്ങളില്ല. അനാവശ്യമായ നിയന്ത്രണങ്ങളും നിബന്ധനകളും സൗകര്യങ്ങൾ ഇല്ലാത്തതുമാണ് തീർഥാടകരെ അകറ്റുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കാൻ സാവകാശംതേടി ദേവസ്വം ബോർഡ് ഹരജി നൽകിയതോടെ യുവതി പ്രവേശനം വിഷയമല്ലാതായി മാറി. അവിടെ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുകയെന്നതാണ് പ്രധാനമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ഇക്കാര്യം അടിയന്തരപ്രമേയത്തിലൂടെ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ശ്രമിച്ചത്. ഗൗരവമായ വിഷയമെന്നതിനാൽ ചോദ്യോത്തരവേള ഒഴിവാക്കി അടിയന്തരപ്രമേയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടു.എന്നാൽ, അടിയന്തര പ്രമേയത്തിന് അനുമതി നൽകേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വികീരിച്ചത്. കഴിഞ്ഞ ദിവസം മറുപടി പറഞ്ഞുകഴിെഞ്ഞന്ന വിചിത്രമായ മറുപടിയാണ് പറഞ്ഞത്. കഴിഞ്ഞദിവസം ശബരിമലയിലെ നിരോധനാജ്ഞ സംബന്ധിച്ചായിരുന്നു അടിയന്തരപ്രമേയം. ചോദ്യോത്തര വേളയിൽ അടിയന്തരപ്രേമയ നോട്ടീസ് പരിഗണിച്ചില്ലെങ്കിൽ ശൂന്യവേളയിൽ എടുക്കാമെന്ന് പറയുന്നതാണ് കീഴ്വഴക്കം. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ബാർ കേസുമായി ബന്ധപ്പെട്ട് എട്ടും സോളാറുമായി ബന്ധപ്പെട്ട് പത്തും അടിയന്തര പ്രമേയം കൊണ്ടുവന്നവരാണ് ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ അധികാരങ്ങളും മുഖ്യമന്ത്രി കവർെന്നന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ പറഞ്ഞു. ശബരിമലയിൽ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എങ്കിൽ എന്ത് കൊണ്ട് ചർച്ച ചെയ്യുന്നില്ല. കക്ഷിനേതാക്കളായ കെ.എം. മാണി, അനൂപ് ജേക്കബ്, കോൺഗ്രസ് നിയമസഭകക്ഷി നേതാവ് കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story