Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2018 10:35 AM IST Updated On
date_range 28 Nov 2018 10:35 AM IST'വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റം സമൂഹ മുന്നേറ്റത്തിെൻറ നാന്ദി'
text_fieldsbookmark_border
0_IMG_20181127_174944_562 കല്ലമ്പലം: വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന മുന്നേറ്റം സമൂഹത്തിെൻറ സർവതോമുഖ മുന്നേറ്റത്തിെൻറ നാന്ദിയാണെന്നും മുമ്പെങ്ങുമില്ലാത്തവണ്ണം കേരളത്തിൽ വിദ്യാഭ്യാസ മേഖല പുരോഗതി നേടിയതായും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ബഹുനില മന്ദിരത്തിെൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.വി. ജോയി എം.എൽ.എ അധ്യക്ഷതവഹിച്ചു. സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം എ. സമ്പത്ത് എം.പിയും എം. എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച സ്കൂൾ ബസിെൻറ ഉദ്ഘാടനം ജോയി എം.എൽ.എയും ജില്ല പഞ്ചായത്തിെൻറ ഒരു കോടിയുടെ സ്കൂൾ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളിയും നിർവഹിച്ചു. സ്കൂൾ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സി.സി.ടി.വി കാമറയും സ്ഥാപിച്ചു. കാമറയുടെ ഉദ്ഘാടനം സിനിമ താരം കോട്ടയം റഷീദ് നിർവഹിച്ചു. കുട്ടി പൊലീസ് യൂനിറ്റ് ഉദ്ഘാടനം എസ്. രാജഗോപാൽ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എം.ആർ. സതീഷ് ചന്ദ്രൻ, പ്രഥമാധ്യാപിക എസ്. ഗിരിജ, പഞ്ചായത്തംഗം ബി.കെ. പ്രസാദ്, പി.ടി. എ പ്രസിഡൻറ് എം.ആർ. ഫൈസൽ ഖാൻ, എസ്.എം.സി ചെയർമാൻ ജി. ജയരാജു, സ്കൂൾ വികസന സമിതി ചെയർമാൻ എസ്. ബാലചന്ദ്രൻ, മറ്റു ഭാരവാഹികൾ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story