Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2018 5:05 AM GMT Updated On
date_range 18 Nov 2018 5:05 AM GMTകാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു
text_fieldsbookmark_border
തിരുവനന്തപുരം: പേട്ട ആനയറ റെയിൽവേ പാലത്തിലൂടെ സ്കൂട്ടറിൽ പോവുകയായിരുന്ന രണ്ടുപേരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ ഏകപ്രതി വിജയകുമാറിെൻറ ജാമ്യ ഹരജിയാണ് കോടതി നിരസിച്ചത്. ഇയാൾ സമർപ്പിച്ച ജാമ്യഹരജി കോടതി തള്ളി. വധശ്രമം നടത്തിയതിനുപിന്നിൽ എന്തെങ്കിലും രാഷ്ട്രീയ വൈരാഗ്യമാണോ അതോ വ്യക്തിപരമാണോ എന്ന കാര്യം വ്യക്തമാക്കണമെങ്കിൽ പൊലീസ് കസ്റ്റഡി ആവശ്യമാണെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് കോടതി നടപടി. തിരുവനന്തപുരം എ.സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്. പ്രതിയും അപകടത്തിൽപെട്ടവരുമായുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് വധശ്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story